17.9 C
London
Tuesday, April 28, 2026

പുത്തുമല ദുരന്തബാധിതർക്ക് മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ കൈത്താങ്ങ്; വീടിന് തറക്കല്ലിട്ടു

- Advertisement -spot_img

പടിഞ്ഞാറത്തറ: പുത്തുമല പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് വർഷങ്ങൾ പിന്നിട്ടിട്ടും ജീവിതം വഴിമുട്ടിനിന്ന നൗജീബിനും കുടുംബത്തിനും സ്നേഹവീടൊരുക്കി വളാഞ്ചേരി മജ്‌ലിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് മാതൃകയാകുന്നു. മുണ്ടക്കുറ്റിയിൽ കല്ലാച്ചി സൂപ്പി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ മുസ്ലിം ലീഗിന് വിട്ടുനൽകിയ ഭൂമിയിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം മജ്‌ലിസ് പ്രസിഡന്റ് അബ്ദുള്ളക്കോയ തങ്ങൾ നിർവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്, മജ്‌ലിസ് കോളേജ് എൻ.എസ്.എസ് ടീം അംഗങ്ങൾ, കമ്മിറ്റി ഭാരവാഹികളായ അയ്യൂബ്, ഹാരിസ് കെ, ഹാരിസ് സി.ഇ, ഷംസുദ്ദീൻ എൻ.പി, കെ.ടി. കുഞ്ഞബ്ദുള്ള, റിയാസ് നടമ്മൽ എന്നിവർ പങ്കെടുത്തു. കൂടാതെ മുണ്ടക്കുറ്റി മഹല്ല് കമ്മിറ്റി പ്രസിഡന്റ് സലാം വളപ്പിൽ, സെക്രട്ടറി ഹമീദ്, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അസ്മ, വൈസ് പ്രസിഡന്റ് ജോസ് പുല്ലാമാരി, ഗ്രാമ പഞ്ചായത്ത് മെമ്പർ നജ്മത്ത് കല്ലാച്ചി സൂപ്പിഹാജി, അസീസ് കൊരാട്ടിൽ, മറ്റ് പ്രമുഖ വ്യക്തികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദുരിതക്കയത്തിൽപ്പെട്ട ഒരു കുടുംബത്തിന് തണലൊരുക്കാൻ വിദ്യാർത്ഥി കൂട്ടായ്മ നടത്തുന്ന ഈ പ്രവർത്തനം നാടിന് വലിയൊരു സന്ദേശമാണ് നൽകുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here