നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. സാമ്പത്തിക, ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതി. പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പാലാരിവട്ടം പൊലീസിനാണ് അഭിഭാഷകന് മുഖേന യുവതി പരാതി നല്‍കിയത്. പണം തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ബാറ്റ് സ്റ്റേറ്റ്മെന്റ്, ചാറ്റിലെ വിവരങ്ങള്‍, വോയ്സ് റെക്കോര്‍ഡുകള്‍ തുടങ്ങിയവ തെളിവുകളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ജിം തുടങ്ങാനായിട്ടാണ് തന്റെ പക്കല്‍ നിന്നും പണം വാങ്ങിയതെന്നാണ് യുവതി പറയുന്നത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. നഗ്ന ചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകള്‍ക്ക് നല്‍കുമെന്നായിരുന്നു ഭീഷണിയെന്നും യുവതി പറയുന്നു.
മുമ്പും ഷിയാസിനെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണം തട്ടിയെന്നുമായിരുന്നു പരാതി. ഈ കേസില്‍ ഷിയാസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷം മുമ്പായിരുന്നു ചെന്നൈയില്‍ വിമാനത്താവളത്തില്‍ വച്ച് ഷിയാസ് കരീം അറസ്റ്റിലാകുന്നത്. 11 ലക്ഷത്തിലധികം രൂപ ഷിയാസ് തന്റെ പക്കല്‍ നിന്നും തട്ടിയെടുത്തുവെന്നായിരുന്നു ജിം ട്രെയ്നറായ യുവതിയുടെ പരാതി.

