പുൽപള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ബുക്ക്ലെറ്റ് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പ്രകാശനം ചെയ്തു. ട്രസ്റ്റി സിജു തോട്ടത്തിൽ, സെക്രട്ടറി അബ്രഹാം ചുമതയിൽ, പബ്ലിസിറ്റി കൺവീനർ എൽദോസ് പരത്തുവയലിൽ തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ.

