മാനന്തവാടി: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷിക ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണ ജൂബിലി പരിപാടിയുടെ ഭാഗമായി മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗോത്രദീപം ഗ്രന്ഥാലയത്തില്‍ വച്ച് ഊരുത്സവം സംഘടിപ്പിച്ചു.
പരിപാടി പത്മശ്രീ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു.റിട്ട.ജോയിന്റ് ഡയറക്ടര്‍ പി വാണിദാസ് മുഖ്യപ്രഭാഷണം നടത്തി.
എടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്ക്കുട്ടി ബ്രാന്‍ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു. ജെന്‍സി ബിനോയ് വാര്‍ഡ് മെമ്പര്‍ അദ്ധ്യക്ഷത വഹിച്ചു. െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷീജ പി. ജെ പരിപാടി സ്വാഗതം അര്‍പ്പിച്ച് സംസാരിച്ചു.
പരിപാടിയില്‍അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് പട്ടികവര്‍ഗ്ഗ മേഖലകളിലും ജനവിഭാഗങ്ങള്‍ക്കും വന്ന പുരോഗതി വിലയിരുത്തുകയും മുന്നോട്ടുള്ള വികസന യാത്രകള്‍, ഇനി എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.ചടങ്ങില്‍ ഊര്മൂപ്പന്‍മാരെ ആദരിച്ചു.വെള്ളി നെച്ചോളി, അണ്ണന്‍ വാളലില്‍ എന്നിവര്‍ സംസാരിച്ചു.ഗോത്രദീപം ഗ്രന്ഥാലയത്തിലെ കുട്ടികള്‍ വിവിധതരം തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു.പ്രമോട്ടര്‍ മാനു നന്ദി പറഞ്ഞു.