കാട്ടിക്കുളം: സംസ്ഥാന ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് അജു വി ജെ, ജനകീയ മെമ്പര്‍ അവാര്‍ഡ് ജേതാവ് കെ.സിജിത്ത്, ജിഎല്‍പിഎസ് എടയൂര്‍കുന്നിനെ മികവ് വിദ്യാലയമായി ഉയര്‍ത്തിയ സ്റ്റാഫ്, പിടിഎ അംഗങ്ങള്‍ എന്നിവരെ കൈരളി പബ്ലിക് ഗ്രൂപ്പ് അനുമോദിച്ചു. കൈരളി പബ്ലിക് ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. പ്രദേശത്തെ എല്‍ എസ് എസ്, യു എസ് എസ് വിജയികളെയും കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകരെയും ആദരിച്ചു. കഴിഞ്ഞ 22 വര്‍ഷമായി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുള്ളന്‍കൊല്ലി കേന്ദ്രമായി സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് കൈരളി പബ്ലിക് ഗ്രൂപ്പ്.
അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ എ എന്‍ സുശീല ഉദ്ഘാടനം ചെയ്തു.കൈരളി പബ്ലിക് ഗ്രൂപ്പ് പ്രസിഡണ്ട് സി.ബി.ബിനീഷ് അധ്യക്ഷനായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സിജിത്ത്, ബേബി മാസ്റ്റര്‍, പ്രഭാകരന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി കെ.ബി.ധനേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ വിനീത് വിഷയാവതരണം നടത്തി.സുനില്‍കുമാര്‍ പി ആര്‍ നന്ദി അറിയിച്ചു.
ടമഷമ്യമി