കൽപറ്റ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ
സർവീസ് സഹകരണ ബാങ്ക്
അനുമോദിച്ചു. കൽപറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഷിജി വർഗീസ് വിജയികൾക്ക് ക്യാഷ് അവാർഡ് അടങ്ങിയ ബാങ്ക് അക്കൗണ്ടും ഉപഹാരവും നൽകി. ബാങ്ക് പ്രസിഡൻ്റ് ഇ കെ ബിജുജൻ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ വി എം റഷീദ്, സി എം ലതിക, രക്ഷകർത്താക്കളായ പി സുബൈർ, ടി സജി ആന്റോ, എ ആർ ബിനി എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം പി സജോൺ സ്വാഗതവും ഭരണസമിതി അംഗം പി പി അനിത നന്ദിയും പറഞ്ഞു.