കൽപറ്റ: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശിക വിതരണം നടത്തണമെന്നും
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ
ആവശ്യപ്പെട്ടു.
ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായവും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണം. നദികളിൽ നിന്നു മണൽ വാരുന്നതിന് അനുമതി നൽകിയിട്ടുള്ള ഗവൺമെന്റ് തീരുമാനത്തിന് വിധേയമായി വയനാട് ജില്ലയിലും സർവേ അടക്കമുള്ള നടപടികൾ പൂർത്തീകരിച്ച് ജില്ലയിലെ കടവുകളിൽ നിന്നു മണൽ ശേഖരണം നടത്തുന്നതിന് അധികൃതർ തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു. കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജനറൽ സെക്രട്ടറി വി.വി.ബേബി, യൂണിയൻ ജില്ലാ സെക്രട്ടറി എം മധു, കെ സി ജബ്ബാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് എം എ സുരേഷ് അധ്യക്ഷത വഹിച്ചു. കെ വാസുദേവൻ സ്വാഗതവും, ഡി. ഷാജി നന്ദിയും പറഞ്ഞു.