Home Uncategorized ജില്ലയിലെ ആറ് പോലീസ് ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

ജില്ലയിലെ ആറ് പോലീസ് ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

0
ജില്ലയിലെ ആറ് പോലീസ് ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ഏറ്റുവാങ്ങി

കൽപ്പറ്റ: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് വയനാട് ജില്ലയിലെ ആറു പേർ അർഹരായി. കുറ്റാന്വേഷണ മികവിനും, ഇന്റലിജിന്‍സ് മേഖലയിലെ മികവിനുമുള്ള 2023 വര്‍ഷത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ഇവർ പോലീസ് ട്രെയിനിംഗ് കോളേജില്‍ വെച്ച് 28.06.2025 തീയതി നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐ.പി.എസില്‍ നിന്ന് ഏറ്റുവാങ്ങി. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ പി.സി. സജീവ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ. റസാഖ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ കെ.എ. അബ്ദുള്‍ സലാം, വൈത്തിരി പോലീസ് സ്റ്റേഷന്‍ എസ്.സി.പി.ഒ പി.എ. അബ്ദുള്‍ ഷുക്കൂര്‍, ജില്ലാ സി ബ്രാഞ്ച് എസ്.സി.പി.ഒ ഡ്രൈവര്‍ കെ.സി. അനൂപ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here