Home Uncategorized ലഹരി വിരുദ്ധ ക്വിസ് മത്സരം

ലഹരി വിരുദ്ധ ക്വിസ് മത്സരം

0
ലഹരി വിരുദ്ധ ക്വിസ് മത്സരം

കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കൽപ്പറ്റ ഡീ പോൾ പബ്ലിക് സ്കൂളിൽ നടന്ന ഫൈനൽ മത്സരത്തിൽ സെറീൻ ബി. ഹബീബ് (ഡീ- പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ) ഒന്നാം സ്ഥാനവും , അൻഷിഫ് മുഹമ്മദ് (WOHSS പിണങ്ങോട്) രണ്ടാം സ്ഥാനവും, ഹാജിറ പി.ഒ. (ഡീ- പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡീ പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പി.യു. സമ്മാനദാനവും കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ബിജു ആൻ്റണി ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സും നടത്തി. ലഹരിക്കെതിരെ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ഹ്രസ്വചിത്രമായ ‘ഡാർക്ക് ഡേയ്സ്’ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്ഐ വിമൽ ചന്ദ്രൻ, എസ്ഐമാരായ ആതിര ഉണ്ണികൃഷ്ണൻ, മിഥുൻ, സിൻഷ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here