കൽപ്പറ്റ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളാ പോലീസ് അസോസിയേഷൻ, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് കാക്കവയൽ ജവാൻ സ്‌മൃതി മണ്ഡപത്തിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു. അമ്പതിലധികം ബൈക്കുകളിലായി നിരവധി പൊലീസുകാർ ബൈക്കുകളിൽ അണി ചേർന്നു. കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണിഅധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, കെ.പി.എ സംസ്ഥാന നിർവാഹക സമിതിയംഗം ജോർജ് നിറ്റസ്, ട്രഷറർ എം.ബി ബികേഷ് തുടങ്ങിയവർ സംസാരിച്ചു.
റാലി കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. സമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്‌ഘാടനം ചെയ്തു. പൊതുജനങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. നർകോട്ടിക് ഡിവൈ.എസ്.പി എം.കെ. ഭരതൻ ചൊല്ലികൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കൽപ്പറ്റ ഡിവൈ.എസ്.പി പി.എൽ. ഷൈജു അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കെ
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. പ്രവീൺ കുമാർ, കൽപ്പറ്റ ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ ബിജു ആന്റണി, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവ്, കെ.പി.എ ജില്ലാ പ്രസിഡന്റ് വിപിൻ സണ്ണി, സെക്രട്ടറി ഇർഷാദ് മുബാറക് തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ സംസ്ഥാന നിർവാഹക സമിതിയംഗം ജോർജ് നിറ്റസ്, ട്രഷറർ എം.ബി ബികേഷ് തുടങ്ങിയവർ നേതൃത്വം നൽകി.