Home Uncategorized ഡാർക്ക് ഡേയ്‌സ്- ലഹരിക്കെതിരെ വയനാട് പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി

ഡാർക്ക് ഡേയ്‌സ്- ലഹരിക്കെതിരെ വയനാട് പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി

0
ഡാർക്ക് ഡേയ്‌സ്- ലഹരിക്കെതിരെ വയനാട് പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം പുറത്തിറങ്ങി

കൽപ്പറ്റ: ലഹരിക്കെതിരെ വയനാട് ജില്ലാ പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘ഡാർക്ക് ഡേയ്സ്’ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പുറത്തിറങ്ങി. സോഷ്യൽ മീഡിയ റിലീസിംഗ് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി പ്രൊജക്റ്റ്‌ ഡിസൈനറായ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് മാനന്തവാടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.യു. യതീന്ദ്രനാണ്. പ്രൊജക്റ്റ് കോർഡിനേറ്റർ: കെ.എം .ശശിധരൻ (എസ് ഐ, ജനമൈത്രി ജില്ലാ അസി. നോഡൽ ഓഫിസർ), അസി. പ്രൊജക്റ്റ് കോർഡിനേറ്റർ ബിനോയ്‌ ഐസക്, ക്യാമറ: എബി എൽഗ്രോ, എഡിറ്റിങ്: ശ്രീരാഗ്, മ്യൂസിക്: വിപിൻ അശോക്
കാസ്റ്റിങ്: അൻവർ ഷരീഫ്, കലാ സബ്ബ്രമണ്യം, മുഹമ്മദ്‌ ആദം ഫസാം, Dr ഷിജോ ജോയ്, മേക്കപ്പ് & ആർട്ട്‌: അൻസാർ ജസാ. കേരളാ പോലീസിന്റെയും വയനാട് പോലീസിന്റെയും ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്.
Link:
https://www.facebook.com/share/v/16iVLvEbbY/

https://www.instagram.com/reel/DLWkPfky4-E/?igsh=NXRxMWhxdWx6ZmFp

LEAVE A REPLY

Please enter your comment!
Please enter your name here