Home Uncategorized ക്ലബ്ബുകളുടെ ഉദ്ഘാടനവും മുഖാമുഖം പരിപാടിയും

ക്ലബ്ബുകളുടെ ഉദ്ഘാടനവും മുഖാമുഖം പരിപാടിയും

0
ക്ലബ്ബുകളുടെ ഉദ്ഘാടനവും മുഖാമുഖം പരിപാടിയും

വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം ഉൾപ്പടെയുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ ഷാജി പുൽപള്ളി നിർവഹിച്ചു. എഴുത്തു ജീവിതത്തെക്കുറിച്ചും സമകാലിക സഹിത്യത്തെക്കുറിച്ചും എഴുത്തുകാരൻ കുട്ടികളുമായി സംവദിച്ചു. വായന പക്ഷാചാരണത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തു മാസികകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ജിൽജിത് പി. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക അശ്വതി കെ.ഐ, അധ്യാപകരായ റെനിമോൾ, ഡോ.ഷിൻസി സേവിയർ, ദീപ്തി.സി, ബിന്ദു ബി ആർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വിദ്യാർഥികളായ ലംന ഫാത്തിമ, നാജിയ ഫാത്തിമ, മുഹമ്മദ്‌ ഡാനിഷ്, ഷാനിഫ്, മുഹമ്മദ്‌ റഹാൻ എന്നിവർ സംവാദത്തിനു നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here