Home Uncategorized ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്- പൊതുജനങ്ങളിലെ അവബോധം കാര്യക്ഷമമാക്കണം

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്- പൊതുജനങ്ങളിലെ അവബോധം കാര്യക്ഷമമാക്കണം

0
ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്- പൊതുജനങ്ങളിലെ അവബോധം കാര്യക്ഷമമാക്കണം

സുല്‍ത്താന്‍ ബത്തേരി: ആള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ.കെ സി.ഡി എ) 30-മത് വയനാട് ജില്ല വാര്‍ഷിക ജനറല്‍ ബോഡി യോഗം സുല്‍ത്താന്‍ ബത്തേരി വ്യാപാര ഭവന്‍ ഹാളില്‍ വെച്ച് ജില്ല പ്രസിഡണ്ട് സി. പി ജോയിക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു, എ.കെ സി.ഡി എ സംസ്ഥാന പ്രസിഡണ്ട്. എ.എന്‍ മോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വിജയകരമായി നടപ്പിലാക്കുവാന്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും, ഉന്നത വിദ്യാഭാസത്തിന് അര്‍ഹരായവരെയും ക്യാഷ് അവാര്‍ഡും മൊമെന്റ്റോയും നല്‍കി ആദരിച്ചു.2025-2028 വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജില്ല പ്രസിഡണ്ടായി സി.പി.ജോയിക്കുട്ടി , സെക്രട്ടറിയായി എ . കെ രാമകൃഷ്ണന്‍ , ട്രഷററായി പി. ജമാലുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു. എ.എല്‍ ജയരാജ്,എ.അന്‍വര്‍,വിനയ് വി.ബി, എ.അരവിന്ദാക്ഷന്‍,പി. ജമാലുദ്ദീന്‍,ഹാഫിസ് സി, ഷാജു പി. ജെ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here