Home Uncategorized കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 44ആം വയനാട് ജില്ലാ സമ്മേളനവും യാത്ര അയപ്പും നടത്തി

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 44ആം വയനാട് ജില്ലാ സമ്മേളനവും യാത്ര അയപ്പും നടത്തി

0
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 44ആം വയനാട് ജില്ലാ സമ്മേളനവും യാത്ര അയപ്പും നടത്തി


കൽപ്പറ്റ-: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 44ാം സമ്മേളനം സമാപിച്ചു. സമ്മേളനം
കേരളാ സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സജുകുമാർ റ്റി ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ്‌
ജിനോഷ് പി ആർ അധ്യക്ഷത വഹിച്ചു അദ്ധ്യഷതവഹിച്ചു, സെക്രട്ടറി നിക്കോളാസ് ജോസ് സ്വാഗതം ആശംസിച്ചു, ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ കെ. എസ് ഷാജി
മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ സർവീസിൽ നിന്നും പിരിയുന്ന എക്സൈസ് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രകാശ് പി എ,
ഏലിയാസ്. ഇ.വി, പി കെ പ്രഭാകരൻ എന്നിവരെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെയും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർ ഷാജി കെ എസ് എന്നിവർ ചേർന്ന് ആദരിച്ചു. യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി
വജീഷ് കുമാർ വി പി നന്ദി രേഖപ്പെടുത്തി ഭാരവാഹികളായി ജിനോഷ്. പി. ആർ (പ്രസിഡന്റ്‌ ), നിക്കോളാസ് ജോസ് (സെക്രട്ടറി)വൈസ് പ്രസിഡണ്ടായി ശ്രീമതി. സെൽമ. കെ. ജോസ് , ജോയിന്റ് സെക്രട്ടറി ആയി സാബു സി. ഡി എന്നിവരെയും, ട്രഷറർ ആയി സന്തോഷ്‌. ടി. പി യെയും, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയി വജീഷ് വി. പി , ഷിജു. എം. സി,ദീപു എ എന്നിവരെയും തിരഞ്ഞെടുത്തു.പുൽപ്പള്ളി, വാളാട്, മേപ്പാടി ആസ്ഥാനമായി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുക, വകുപ്പിന് കൃഷ്ണഗിരി, മാനന്തവാടി എന്നിവിടങ്ങളിൽ അനുവദിച്ച സ്ഥലത്ത് മതിയായ സൗകര്യത്തോടുകൂടി എക്സൈസ് ഓഫീസുകൾ നിർമിക്കുക , എന്നീ പ്രമേയങ്ങൾ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here