Home Uncategorized 68 ന്റെ നിറവിൽ കെ എസ് യു, ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി

68 ന്റെ നിറവിൽ കെ എസ് യു, ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി

0
68 ന്റെ നിറവിൽ കെ എസ് യു, ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി

കൽപ്പറ്റ : കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്‌യു 68മത് സ്ഥാപക ദിന സംഗമവും നിർധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണവും നടത്തി ഇവർക്ക് 68 വയസ്സിൽ എത്തി നിൽക്കുമ്പോൾ ജില്ലയിൽ ഏറ്റവും കോളേജുകളിൽ കോളേജ് യൂണിയൻ ഭരിക്കുന്ന സംഘടന കേരള വിദ്യാർത്ഥി യൂണിയൻ ആണെന്നത് അഭിമാനകരമാണെന്നും സംഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ പറഞ്ഞു. അഡ്വ. ടി. സിദ്ദിഖ് എം എൽ എ പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. അതുല്യ ജയാനന്ദൻ, ആർ രാമചന്ദ്രൻ, ഫൈസൽ വൈത്തിരി,അസ്‌ലം ഷേർഖാൻ, രോഹിത് ശശി, അതുൽ തോമസ്, രാഘവൻ വൈത്തിരി, വിലാസിനി ഡോളി ജോസ് അൻസിൽ വൈത്തിരി, യാസീൻ പഞ്ചാര തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here