തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മട്ടിലയത്തു നിന്നും ബുള്ളറ്റിൽ കടത്തുകയായിരുന്ന 13.8 ഗ്രാം എംഡി എം എ പിടികൂടി കുറ്റ്യാടി കൊളായി പൊയിൽ അഞ്ചൽ റോഷൻ 32 S/O മുഹമ്മദലി എന്നയാളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് Dysp യുടെ നിർദ്ദേശാനുസരണം തൊണ്ടർനാട് സി ഐ അഷ്റഫ് എസ് ൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വില വരുന്ന എംഡി എം എ പിടികൂടിയത് എസ് ഐ അബ്ദുൽ അസീസ്, പ്രശാന്ത്, എസ്പി സിഒ യൂനിസ്, വിമൽജിത്ത്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു