Home Uncategorized പുകയിലയോട് നോ പറയാൻ തരിയോട്

പുകയിലയോട് നോ പറയാൻ തരിയോട്

0
പുകയിലയോട് നോ പറയാൻ തരിയോട്

കാവുംമന്ദം: സമൂഹത്തിൽ പുകയില ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും അതുവഴി വായിലെ ക്യാൻസർ അടക്കമുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിനുമായി ലോക പുകയില വിരുദ്ധ ദിനത്തിൽ തരിയോട് ഗ്രാമപഞ്ചായത്തിന്റെയും തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ബോധവൽക്കരണവും പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. തരിയോട് ജി എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ച പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി ജി ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല പുകയില വിരുദ്ധ സന്ദേശം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിൽ ഉടനീളം സ്ക്രീനിങ്ങുകൾ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന പരിപാടിയോട് ചേർന്നാണ് ക്യാമ്പയിൻ നടത്തപ്പെടുക. ജിഎൽപി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു തോമസ്, എൽ എച്ച് എസ് ഒ മിനി, ഇ കെ അഷ്മില, എം നസ്രിയ, മൈമൂന ആക്കൻ, എ ഫൗസിയ, എം മഞ്ജുഷ, കെ കെ സുജാത, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി എച്ച് അശോകൻ സ്വാഗതവും ജെ എച്ച് ഐ ഷിബു ഹസൻ നന്ദിയും പറഞ്ഞു. എംഎൽഎസ് പി നേഴ്സുമാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി..

LEAVE A REPLY

Please enter your comment!
Please enter your name here