വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയിൽ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വർഷം തടവിന് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ വി. മൃദുല ശിക്ഷിച്ചത്.
27.11.2019 തീയതി രാത്രി 7. 30 മണിയോടെ വേലിയമ്പം കൊളറാട്ട് കുന്ന് പൈക്കമൂല കാട്ടു നായ്ക്ക ഉന്നതിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിയേൽക്കുകയായിരുന്നു. വേലിയമ്പം കുളറാട്ട് കുന്ന് പൈക്കമൂല കാട്ടുനായക ഉന്നതിയിലെ വിജയനാണ് മരണപെട്ടത്. അന്നത്തെ കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി ഷൈജു ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന കെ. വി സജിമോൻ അന്വേഷണം പൂർത്തിയാക്കി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കേസിന്റെ തെളിവിലേക്ക് 18 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.