Home Uncategorized ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

0
ഇനി കൂടുതല്‍ പഠിക്കാം, ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടും, ഏഴ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനം

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ തീരുമാനിച്ച് സര്‍ക്കാര്‍. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ (education calendar) അനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹൈസ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രവൃത്തി സമയം കൂടും. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും.

ഒപ്പം തുടര്‍ച്ചയായി ആറു പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 7 ശനിയാഴ്ചകളില്‍ കൂടി ക്ലാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാവുക. യുപി ക്ലാസുകളില്‍ തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എല്‍പി ക്ലാസുകളില്‍ പൊതുഅവധികളും ശനിയാഴ്ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here