Home Uncategorized മഴയിലും കാറ്റിലും മരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

മഴയിലും കാറ്റിലും മരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

0
മഴയിലും കാറ്റിലും മരംവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കണിയാമ്പറ്റ: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും മരം മറിഞ്ഞ് വീണ്
വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കൊഴിഞ്ഞങ്ങാട്ടുകുന്ന് ഉന്നതിയിലെ കറപ്പിയുടെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.സംഭവ സമയത്ത് 65 വയസ്സുകാരിയായ കറപ്പി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.വീടിന്റെ ഒരു അരിക് ചേര്‍ന്ന് മരം വീണത് കാരണം വലിയ അപകടത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും കറുപ്പി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here