Home Uncategorized ലഹരിമുക്ത നാടിനായി കൈകോര്‍ക്കുക: വിസ്ഡം യൂത്ത്

ലഹരിമുക്ത നാടിനായി കൈകോര്‍ക്കുക: വിസ്ഡം യൂത്ത്

0
ലഹരിമുക്ത നാടിനായി കൈകോര്‍ക്കുക: വിസ്ഡം യൂത്ത്

കല്‍പ്പറ്റ: സമൂഹത്തില്‍ ലഹരി ഉപയോഗവും അത് കാരണം ഉണ്ടാകുന്ന കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ശക്തമായ കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും ലഹരിമുക്ത കേരളം നടപ്പിലാക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്നും വിസ്ഡം യൂത്ത് വയനാട് ജില്ല കമ്മറ്റി സംഘടിപ്പിച്ച തര്‍ബിയ സംഗമം ആവശ്യപ്പെട്ടു.കൊലപാതകങ്ങളടക്കം കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി വര്‍ദ്ധിക്കുന്നു. ഈയടുത്ത് നടന ഒട്ടേറെ സംഭവങ്ങള്‍ക്കും പിന്നില്‍ ലഹരിയാണ്. കുട്ടികളിലടക്കം ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധികാരികള്‍ നിയമം കര്‍ശനമാക്കുകയും ആന്റി ഡ്രഗ് സ്‌കോഡുകളുടെയും സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളുടെ സഹായം തേടുകയും ചെയ്യണമെന്നും വിസ്ഡം യൂത്ത്.

ലഹരി വിരുദ്ധ വേട്ടയിലൂടെ പിടിക്കപ്പെടുന്നവരെയും ലഹരി കൊലപാതകങ്ങളിലെ പ്രതികളെയും മാതൃകാപരമായി ശിക്ഷിക്കാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും കല്‍പ്പറ്റ വിസ്ഡം സെന്ററില്‍ വെച്ചു നടന്ന തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു.
സംഗമം വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് യു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് ഷഹീര്‍ ഖാന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ജോയിന്‍ സെക്രട്ടറി ഷബീര്‍ കണ്ണൂര്‍,സി.അബദുറഹ്മാന്‍ ചുങ്കത്തറ ബഹീജ് അമാനി, അന്‍വര്‍ സ്വലാഹി, നബീല്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ഷാജി വടുവന്‍ചാല്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ജലാലുദ്ധീന്‍ ബത്തേരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here