Home Uncategorized ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

0
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇനി സെക്കന്‍ഡിനുള്ളില്‍ അറിയാം; എഐ ആപ്പുമായി 14കാരന്‍

ഹൈദരാബാദ്: ഹൃദയാഘാതം അടക്കം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇനി സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടുപിടിക്കാം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ സ്വദേശിയും അമേരിക്കയില്‍ താമസക്കാരനുമായ 14 വയസ്സുകാരനാണ് രോഗനിര്‍ണയത്തില്‍ പുതിയ വഴിത്തിരിവാകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ‘സിര്‍കാഡിയവി’ എന്ന ആപ്ലിക്കേഷനാണ്, സിദ്ധാര്‍ത്ഥ് നന്ദ്യാല എന്ന എന്‍ആര്‍ഐ വിദ്യാര്‍ത്ഥിയുടെ സവിശേഷ സംഭാവന.

‘സിര്‍കാഡിയവി’ എന്ന ആപ്ലിക്കേഷന്‍ വഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ വെറും ഏഴു സെക്കൻഡുകള്‍ക്കുള്ളില്‍ കണ്ടെത്താനാകും. ഗുണ്ടൂര്‍ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ രോഗികളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സിദ്ധാര്‍ത്ഥ് ആപ്പ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിദ്ധാര്‍ത്ഥിനെ സെക്രട്ടേറിയറ്റിലേക്ക് ക്ഷണിക്കുകയും, അഭിനന്ദിക്കുകയും ചെയ്തു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനം എന്നിവയില്‍ കണ്ടുപിടുത്തങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിന് ഉറപ്പു നല്‍കി. സിദ്ധാര്‍ത്ഥ്, പിതാവ് മഹേഷ് എന്നിവര്‍ മുഖ്യമന്ത്രി നായിഡുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here