Home Uncategorized ഓള്‍ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാകമ്മിറ്റി  കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

ഓള്‍ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാകമ്മിറ്റി  കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

0
ഓള്‍ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാകമ്മിറ്റി  കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

കല്‍പ്പറ്റ:- കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ  ലഹരിമാഫികള്‍ക്ക് കള്‍ക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദര്‍ ജെയിംസ് പുത്തന്‍ പറമ്പില്‍മരകാവ് ഇടവകവികാരി പറഞ്ഞു. ഓള്‍ ഇന്ത്യന്‍ തൃണമൂല്‍കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും  ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിശക്തമായ സമര പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ്  മുന്നോട്ടുപോകുമെന്ന് ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനതൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് പറഞ്ഞു .ലഹരി വില്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  കലക്ടറേറ്റ് പടി ക്കല്‍ നടന്ന ധര്‍ണ്ണയില്‍ ജില്ലാ ജനറല്‍ കണ്‍വീനര്‍ പിഎം ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ്ണയില്‍ അബ്ദുല്‍ ഖാദര്‍ മടക്കിമല. സി.പി. അഷ്‌റഫ്. ബിജു പൂകൊമ്പില്‍. സൈമണ്‍ അമ്പലവയല്‍. ഈ സി സനീഷ് മീനങ്ങാടി. രാമചന്ദ്രന്‍ കെപി. റഷീദ് എംസി. ജോസഫ് ടി. എ. ഹാരിസ് തോപ്പില്‍, അഷ്‌റഫ്‌കെ.ടി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here