കല്‍പ്പറ്റ:- സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ (SCFWA) വയനാട് ജില്ലാ വനിത വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ തല വനിത കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രം പരിസരത്തുള്ള മകരജ്യോതി കല്യാണമണ്ഡപം ഹാളില്‍ നടത്തി. കണ്‍വെന്‍ഷന്‍ സംസ്ഥാനവൈസ് പ്രസിഡന്റും വനിത വിംഗ് സംസ്ഥാന കണ്‍വീനറുമായ പ്രൊഫസര്‍. കെ. എ. സരള ഉദ്ഘാടനം ചെയ്തു. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് നൂര്‍ജഹാന്‍ .വി . ക്ലാസ്സ് എടുത്തു. പി. നളിനി( ജില്ലാ കമ്മിറ്റി മെമ്പര്‍ SCFWA) സ്വാഗതം പറഞ്ഞു. സിസിലി വര്‍ഗ്ഗീസ്( ജില്ലാ കമ്മിറ്റി മെമ്പര്‍ SCFWA) അധ്യക്ഷനായിരുന്നു. കെ.ലീല ടീച്ചര്‍, പി. പി.അനിത( ജില്ലാ കണ്‍വീനര്‍ വനിതാവിംഗ് SCFWA),ഉണ്ണി കൃഷ്ണന്‍ മാസ്റ്റര്‍ (സംസ്ഥാന വൈസ് പ്രസിഡന്റ് SCFWA),ജോസഫ് മാണിശ്ശേരി(ജില്ലാ പ്രസിഡന്റ് SCFWA), സി. പ്രഭാകരന്‍ ജില്ലാ സെക്രട്ടറി SCFWA) എന്നിവര്‍ സംസാരിച്ചു. മേഴ്‌സി ബേബി (ജില്ലാ കമ്മിറ്റി മെമ്പര്‍ SCFWA) നന്ദി പറഞ്ഞു.