മാനന്തവാടി:സി പി എമ്മിന്റെ കീഴിലുള്ള,മുൻ ഏരിയ സെക്രട്ടറിയും നിലവിലെ ഏരിയ കമ്മിറ്റി അംഗവുമായ കെ.എം.വർക്കിമാസ്റ്റർ പ്രസിഡണ്ടായിരിക്കുന്ന മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി.രണ്ടായിരത്തി ഇരുപത്തി രണ്ടിൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലക്കാണ് ഭൂമി വാങ്ങിയിരിക്കുന്നത്,നിയമ പ്രകാരം സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയും പത്രത്തിൽ പരസ്യം കൊടുക്കാതെയും ഭരണ സമതിയുടെ തീരുമാനം ഇല്ലാതെയും പ്രസിഡണ്ട് കെ.എം.വർക്കി മാസ്റ്ററും സെക്രട്ടറി വിനോജും മുൻകൈ എടുത്താണ് ഭൂമി വാങ്ങിയിരിക്കുന്നത്, ഏതാണ്ട് ഒന്നരക്കോടിയുടെ ഇടപാട് വഴി ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിരിക്കുന്നത് വർഷം മൂന്ന് കഴിഞ്ഞിട്ടും ഭൂമി ഇതുവരെ ക്രമപ്പെടുത്താൻ സാധിച്ചിട്ടില്ല.ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 2022-23 വർഷത്തിൽ തന്നെ ഭൂമിയിടപാടിൽ ക്രമക്കേടുകൾ കണ്ടു പിടിച്ചിരുന്നു എന്നാൽ സി പി എമ്മിന്റെ ജില്ലാ ഏരിയാ കമ്മിറ്റികളും, ഉന്നത നേതാക്കളും സ്ഥലം എം എൽ എയും സംസ്ഥാന പട്ടിക വർഗ പട്ടിക ജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രികൂടിയായ ശ്രീ.ഒ.ആർ.കേളുവിനെയടക്കം ഉപയോഗിച്ച് വിഷയം ഒതുക്കി തീർക്കാനും,ഈ ഇടപാടിന് സഹകരണ വകുപ്പിന്റെ അംഗീകാരം കിട്ടാനും ഓഡിറ്റ് റിപ്പോർട്ട് തിരുത്താനും പല രീതിയിലുള്ള സമ്മർദ്ധങ്ങളും എ ആർ അടക്കമുള്ള ഉദ്യോഗസ്ഥതലത്തിൽ ഇപ്പോഴും നടത്തി കൊണ്ടിരിക്കുകയാണ്.സൊസൈറ്റിയിലെ മെമ്പർമാരുടെ നിക്ഷേപ തുക എടുത്ത് വസ്തു വാങ്ങുമ്പോൾ പാലിക്കേണ്ട ഒരു മാനദണ്ഡവും പാലിക്കാതെ ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ട് നിന്ന പ്രസിഡണ്ടിനേയും സെക്രട്ടറിയേയും തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തി കൊണ്ട് വകുപ്പ്തല സമഗ്രമായ അന്വേഷണം നടത്തി അഴിമതി പുറത്ത് കൊണ്ട് വരുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ജിബിൻ മാമ്പള്ളി,അനീഷ് ജേക്കബ്,ഷംസീർ അരണപ്പാറ,പ്രിയേഷ് തോമസ്,ഷക്കീർ പുനത്തിൽ,ജിജോ വരയാൽ തുടങ്ങിയവർ സംസാരിച്ചു