കല്‍പ്പറ്റ:- ലൈഫ് ഭവന പദ്ധതി നടപ്പാക്കാത്തതിനെതിരെയും, പഞ്ചായത്തുകള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടികുറച്ചതിനെതിരെയും, സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നഗരസഭക്കു മുന്നില്‍ നടത്തിയ ധര്‍ണ്ണാ സമരം ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.ജെ. ഐസക്ക്, പി. വിനോദ്കുമാര്‍, എസ്. മണി, ടിന്റോ ജോസ്, പി. രാജാറാണി, ഷിഹാബ് കച്ചസ്, പി.കെ. മുരളി, ടി. സതീഷ് കുമാര്‍, ആബിദ് പുല്‍പ്പാറ, ജില്‌സണ്, എം.പി.മജീദ്, സുനീര്‍ ഇത്തിക്കല്‍, ടി.ജെ. സക്കറിയാസ്, സുബ്രമണ്യന്‍ മടായി ലത്തീഫ്, എന്നിവര്‍ സംസാരിച്ചു.