കല്‍പ്പറ്റ: ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ ഐ എന്‍ ടി യു സി(INTUC) വയനാട് ജില്ലാ കമ്മിറ്റി കണ്‍വെന്‍ഷന്‍ ബെവ്‌കോ സി എം ഡി അര്‍ഷിത അട്ടല്ലൂരി നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഇപ്പോള്‍ തന്നെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഏറെ പ്രയാസകരമാവുമെന്ന് അമ്പലവയല്‍ വെച്ച് നടന്ന യൂണിയന്റെ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളോട് ആലോചിക്കാതെ മാനേജ്‌മെന്റില്‍ മാത്രം ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല. ഒന്നാം തിയതിയിലെ ഡ്രൈഡേ എടുത്തു കളയാനുള്ള തീരുമാനം പിന്‍വലിക്കുക, ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ഷോപ്പുകളില്‍ സെക്യൂരിറ്റി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ മുന്നോട്ട് വെച്ചു.ജില്ലാ കണ്‍വെന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യാതിഥിയായിരുന്നു യൂണിയന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പ്രഹ്‌ളാദന്‍ ,ജിജോ ജോസഫ് .ആന്റണി ഈനാശു , ടീന ജോണ്‍ , യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അരുണ്‍ ദേവ്, യൂണിയന്‍ സംസ്ഥാന സെക്രട്ടറി പ്രബീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.സുനില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.ജി. അനീഷ് സ്വാഗതവും, വി.ജി. നിഷ നന്ദിയും പറഞ്ഞു.ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ആന്റെണി ഈനാശു പ്രസിഡന്റൊയും, വി.ജി. അനീഷ് ജനറല്‍ സെക്രട്ടറിയായും .ജിജോ ജോസഫ് വൈസ് പ്രസിഡന്റൊയും, എ.എം.സിന്ധു ജോയിന്റ് സെക്രട്ടറിയായും, ആന്റെണി ടി റ്റി ഡോണി ട്രഷററായും , എക്‌സിക്യുട്ടീവ് മെമ്പര്‍മാരായി കെ.എ. അനീഷ്, വി.ജി. ആദര്‍ശ് , ദീപ സന്തോഷ്, ടി.ജെ. മത്തായി എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി. സുനില്‍ .എം .ടീന ജോണ്‍ എന്നിവരെയും തെരഞ്ഞെടുത്തു.