Home Uncategorized രഞ്ജി ട്രോഫി: കേരളത്തിന് തിരിച്ചടി; സെഞ്ചുറിക്കരികെ സച്ചിൻ ബേബി പുറത്തായി

രഞ്ജി ട്രോഫി: കേരളത്തിന് തിരിച്ചടി; സെഞ്ചുറിക്കരികെ സച്ചിൻ ബേബി പുറത്തായി

0
രഞ്ജി ട്രോഫി: കേരളത്തിന് തിരിച്ചടി; സെഞ്ചുറിക്കരികെ സച്ചിൻ ബേബി പുറത്തായി

രഞ്ജി ട്രോഫി ഫൈനലിൽ മൂന്നാം ​ദിനം വിദർഭയ്ക്കെതിരെ പൊരുതുന്ന കേരളത്തിന് തിരിച്ചടി. സെഞ്ചുറിക്കരികെ നിന്നിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായി. 98 റൺസിൽ നിൽക്കുകയായിരുന്ന സച്ചിൻ ബേബി പാർത്ത് രേഖഡെയുടെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്.

നിലവിൽ വി​ദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറിൽ നിന്നും 44 റൺസ് പുറകിലാണ് കേരളം. 7 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് എന്ന നിലയിലാണ് ഇപ്പോൾ കേരളം. ക്യാപ്റ്റൻ പുറത്തായതോടെ ജലജ് സക്സേനയും ഏഡൻ ടോമുമാണ് കേരളത്തിനായി ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടുക എന്നത് കേരളത്തിന് അത്യാവശമായ കാര്യമാണ് കാരണം മത്സരം സമനിലയായാൽ ആദ്യ ഇന്നിങ്‌സിലെ ലീഡ്‌ നേടുന്നവരായിരിക്കും ചാമ്പ്യൻമാരാവുക.

LEAVE A REPLY

Please enter your comment!
Please enter your name here