Home Uncategorized 13-ാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിന് ഭാസ്കർ ‘ലക്കി’ തന്നെ; അപൂർവ റെക്കോർഡുമായി ദുൽഖർ സൽമാൻ

13-ാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിന് ഭാസ്കർ ‘ലക്കി’ തന്നെ; അപൂർവ റെക്കോർഡുമായി ദുൽഖർ സൽമാൻ

0
13-ാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിന് ഭാസ്കർ ‘ലക്കി’ തന്നെ; അപൂർവ റെക്കോർഡുമായി ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. താരരാജാവിന്റെ മകനെന്ന ലേബലിൽ അല്ല, സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ടാണ് ദുൽഖർ ഇന്നും തിളങ്ങി നിൽക്കുന്നത്. അടുത്തിടെയാണ് ദുൽഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ പുറത്തിറങ്ങിയത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന അഭിപ്രായമാണ് സ്വന്തമാക്കിയത്.

തിയേറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടിയില്‍ റിലീസ് ആയപ്പോഴും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞും ചിത്രം നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ തുടരുകയാണ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യൻ ചിത്രമായും ലക്കി ഭാസ്‌കർ മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here