ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഹിമപാതമുണ്ടായത് ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ്. ഹിമപാതത്തിൽ 57 തൊഴിലാളികളാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിൽ 16 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് വിവരം. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്.
മഞ്ഞിടിഞ്ഞുവീണത് ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ്. ക്യാമ്പുകളിലെ കണ്ടെയ്നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. വലിയ തോതിൽ മഞ്ഞ് നീക്കം ചെയ്താൽ മാത്രമേ തൊഴിലാളികളെ പുറത്തെടുക്കാൻ കഴിയുള്ളു. നിലവിൽ മഞ്ഞിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.