Home Uncategorized തണ്ണിമത്തൻ കൃഷിയില്‍ നൂറുമേനി വിളയിച്ച്‌ യുവ കര്‍ഷകര്‍

തണ്ണിമത്തൻ കൃഷിയില്‍ നൂറുമേനി വിളയിച്ച്‌ യുവ കര്‍ഷകര്‍

0
തണ്ണിമത്തൻ കൃഷിയില്‍ നൂറുമേനി വിളയിച്ച്‌ യുവ കര്‍ഷകര്‍

മാനന്തവാടി: വയനാട്ടില്‍ അധികമാരും കൃഷിചെയ്യാത്ത തണ്ണിമത്തൻ കൃഷിയിലൂടെ നൂറുമേനി വിളിയിച്ച്‌ നാല് യുവ കർഷകർ.

വിളന്പുകണ്ടം പാടത്താണ് യുവകർഷകർ തണ്ണിമത്തനും മത്തനും പയറും വെണ്ടയും കൃഷിചെയ്ത് വിജയം കൈവരിച്ചിരിക്കുന്നത്.

ഓണക്കാലത്ത് ചെണ്ടുമല്ലി കൃഷിയില്‍ മികവ് തെളിയിച്ച യുവകർഷക കൂട്ടായ്മ തണ്ണിമത്തൻ ഉള്‍പ്പെടെയുള്ള പച്ചക്കറി കൃഷിയിലും നൂറുമേനി വിളവെടുത്തിരിക്കുകയാണ്. സി. അഖില്‍ പ്രേം, ധനില്‍കുമാർ, പ്രശാന്ത് കുമാർ, ജസ്റ്റിൻ എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍.
കഴിഞ്ഞ ഓണക്കാലത്ത് മൂന്നര ഏക്കർ പാടത്ത് ചെണ്ടുമല്ലി കൃഷി ചെയ്ത് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകർഷിരുന്നു.

ചെണ്ടുമല്ലി കൃഷിക്ക് ശേഷം ഈ സ്ഥലത്ത് തണ്ണിമത്തൻ, പയർ, വെണ്ട, മത്തൻ, ബീൻസ്, വെണ്ട, കുന്പളം തുടങ്ങി പത്തോളം പച്ചക്കറികളാണ് ഇവർ കൃഷി ചെയ്ത് വിജയിപ്പിച്ചത്.

സർക്കാരിന്‍റേയും കൃഷി വകുപ്പിന്‍റെയും സഹായമുണ്ടെങ്കില്‍ ഏത് കൃഷിയും വിജയിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഇവർ. വരും വർഷങ്ങളിലും വിപുലമായ രീതിയില്‍ കൃഷി ചെയ്യാനാണ് ഇവരുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here