Home Uncategorized സ്വര്‍ണവില 61,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; 30 ദിവസത്തിനിടെ 3600 രൂപ വര്‍ധിച്ചു

സ്വര്‍ണവില 61,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; 30 ദിവസത്തിനിടെ 3600 രൂപ വര്‍ധിച്ചു

0
സ്വര്‍ണവില 61,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; 30 ദിവസത്തിനിടെ 3600 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here