യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേവർഷോല ത്രീ ഡിവിഷനിലെ ജംഷീദ് എന്ന ബാപ്പുട്ടിയാണ്(37)മരിച്ചത്.
കഴിഞ്ഞ ദിവസം വീടിനടുത്ത് സ്വകാര്യ എസ്റ്റേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ജംഷീദ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇന്നലെ രാവിലെ സമൂഹ മാധ്യമങ്ങളില്‍ വാർത്ത പ്രചരിച്ചിരുന്നു.
എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആന വന്നതിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ദേവർഷോല പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഉൗട്ടി ഗവ.ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സുഹൈല. മക്കള്‍: മുഹമ്മദ് സഹല്‍, മുഹമ്മദ് ജസീല്‍, ഹസാ ഫാത്തിമ.