Home Uncategorized കടുവാ സാന്നിധ്യം : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി

കടുവാ സാന്നിധ്യം : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി

0
കടുവാ സാന്നിധ്യം : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി

കൽപ്പറ്റ : നരഭോജി കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തിരഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് . പഞ്ചാരക്കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽസബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിർദേശം. കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തു കൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു അടിയന്തിരഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ;ടോൾ ഫ്രീ നമ്പർ :112തലപ്പുഴ പോലീസ് സ്റ്റേഷൻ :049-352-56262ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ :9497947334മാനന്തവാടി പോലീസ് സ്റ്റേഷൻ : 04935 240 232ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ :9497987199

LEAVE A REPLY

Please enter your comment!
Please enter your name here