റിപ്പൺ -റേഷൻ സംവിധാനത്തെ തകർക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ സമീപനത്തിനെതിരെ മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നിൽപ്പ് സമരം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് സി. ജാഫർ അദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ടി. ഹുനൈസ് ഉദ്ഘാടനം ചെയ്തു. ജനറൽസെക്രട്ടറി റിയാസ് പാറോൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ലീഗ് ഉപാദ്യക്ഷൻ കെ.ടി റസാഖ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം , നവാസ് അരപ്പറ്റ, കാരാടൻ അഷ്റഫ്, പി.പി മജീദ്, നിസാർ അരപ്പറ്റ, സൈത് തിനപുരം , റഹീം വാളത്തൂർ ,നൗഷാദ് റിപ്പൺ , ഫൈസൽ ,സി സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു