13.1 C
London
Tuesday, April 28, 2026

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് താഴേക്ക്; സ്വര്‍ണവില കുറഞ്ഞു

- Advertisement -spot_img

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. 56,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം നാലിന് ആണ് സ്വര്‍ണവില 56,960 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയിലേക്ക് താഴ്ന്നു. ഇതിന് പിന്നാലെ റെക്കോര്‍ഡ് ഉയരമായ 56,960 രൂപയിലേക്ക് അതിവേഗം മടങ്ങി എത്തി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here