13.1 C
London
Tuesday, April 28, 2026

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ മാറ്റത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

- Advertisement -spot_img

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്‌, പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് (ഐസിപി-യുഎഇ) അറിയിച്ചു.

ഇതോടെ നിയമലംഘനങ്ങളില്‍ പെട്ട് വിസ പുതുക്കാന്‍ സാധിക്കാതെ യുഎഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാം. നിയമലംഘകരായ കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്.

കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയില്‍ തുടരുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കില്‍ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല.രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം ഐസിപി വെബ്‌സൈറ്റ് വഴി എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണം. പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here