17.9 C
London
Tuesday, April 28, 2026

സഞ്ജു ഹീറോ.. ബംഗ്ലാദേശിനെ പൊതിരെ തല്ലി, തകര്‍പ്പന്‍ സെഞ്ച്വറി, വിഡിയോ

- Advertisement -spot_img

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ സെഞ്ച്വറി തികച്ച് സഞ്ജു സാംസണ്‍. 47 പന്തില്‍ 111 റണ്‍സെടുത്ത് സഞ്ജു പുറത്തായി.. പത്ത് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒപ്പണറായി ഇറങ്ങിയ സഞ്ജു മികച്ച തുടക്കമാണ് നല്‍കിയത്. ബംഗ്ലാദേശ് ബൗളിങ് നിരയെ തലങ്ങനെയും വിലങ്ങനെയും ബൗണ്ടറി കടത്തിയ സഞ്ജു. 35 പന്തില്‍ 75 റണ്‍സെടുത്ത് നായകന്‍ സൂര്യകുമാര്‍ യാദവും പുറത്തായി.

ഇരുവരുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളുടെ ബലത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ കുതിക്കുകയാണ്. ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ അഭിഷേക് ശര്‍മ (നാല് പന്തില്‍ നാല് റണ്‍സ്) നേടി പുറത്തായെങ്കിലും നായകന്‍ സൂര്യകുമാറിനൊപ്പം ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം സഞ്ജു ചലിപ്പിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here