പുൽപ്പള്ളി:
ഹിന്ദ് മസ്ദൂർ സഭ (എച്ച്. എം. എസ്) ന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി ടൗണിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ
രാജ്യത്തെ ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള
ബാബസാഹിബ് അംബേദ്കർ പുരസ്‌കാരം നേടിയ
വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ ആദരിച്ചു.
പുൽപ്പള്ളി യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ
കെ. കെ മോഹനൻ അധ്യക്ഷത വഹിച്ചു.
എച്ച്.എം.എസ് ജില്ലാ പ്രസിഡന്റ് വി.ടി തോമസ് പൊന്നാടയണിയിച്ചു.
ടി.എ അബ്ദുള്ള,പി. ഇബ്രാഹിം, ഷിബു കെ, സാദാശിവൻ തുടങ്ങിയവർ സംസാരിച്ചു.

