21.2 C
London
Monday, April 27, 2026

സഹവാസ ക്യാമ്പ് നടത്തി

- Advertisement -spot_img

കരിങ്കുറ്റി: കരിങ്കുറ്റി ജിവിഎച്ച്എസ്എസ് സ്കൂൾ സോഷ്യൽ സർവീസ് സ്ക‌ീമിൻ്റെ ‘ജ്വാല’ ദ്വിദിന സഹവാസ ക്യാമ്പ് പിടിഎ പ്രസിഡന്റ് ജിതേഷ് ഉദ്ഘാടനം ചെയ്‌തു. ജ്വാല ദ്വിദിന സഹവാസ ക്യാമ്പിൽ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിനെ ആകർഷകമാക്കി. ബോധവൽക്കരണ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ്, പ്രകൃതി നടത്തം, നാട്ടറിവ് പാട്ടുകൾ, യോഗ പരിശീലനം, ലഹരിവിരുദ്ധ സംവാദം, ശിൽപ്പശാല, പൂന്തോട്ടനിർമാണം എന്നിവയിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു നൽകി. സ്കൂൾ ഹെഡ്‌മാസ്റ്റർ വിനോദ് പുല്ലഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ലിജി സി.എം, എംപിടിഎ പ്രസിഡന്റ്, സീനിയർ അസിസ്റ്റൻ്റ് ഹരീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ബിജു ജോർജ്, ഉണ്ണിമായ ജോർജ് എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here