20.4 C
London
Monday, April 27, 2026

വാര്‍ഡ് വിഭജനം :ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

- Advertisement -spot_img

കൽപറ്റ: തദ്ദേശ സ്ഥാപനങ്ങള്‍, നിയോജക മണ്ഡലങ്ങള്‍, വാര്‍ഡുകള്‍ എന്നിവയുടെ പുനര്‍വിഭജനവും അതിര്‍ത്തി നിര്‍ണയിക്കലിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും ജില്ലാതല പരിശീലനം നല്‍കി.
മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ആര്‍. .മേഘശ്രീ ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി സമയ ബന്ധിതമായി കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കണം.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് , അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോമോന്‍ ജോര്‍ജ്, പ്രജുകുമാര്‍, അനുപമ ശശിധരന്‍ , എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തദ്ദേശസ്ഥാപന സെക്രട്ടറിമാരാണ് കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കുന്നത്. ഒക്‌ടോബര്‍ 21 നകം കരട് വാര്‍ഡ് വിഭജന പട്ടിക തയ്യാറാക്കുന്നതിനാണ് കമ്മിഷന്‍ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here