20.4 C
London
Monday, April 27, 2026

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്തു

- Advertisement -spot_img

ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്തി രഞ്ജനെയാണ് ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നും കണ്ടെത്തിയത്. അപ്പാര്‍ട്‌മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്.

മഹാലക്ഷ്മിയുടെ സഹപ്രവര്‍ത്തകനും ബെംഗളൂരുവിലെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായിരുന്നു മുക്തി രഞ്ജന്‍. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് ഇയാള്‍ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്.

മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ കേസില്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിയിടത്തിലെത്തിയപ്പോഴാണ് മുക്തി രഞ്ജനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here