12.2 C
London
Saturday, April 18, 2026

എസ് കെ എസ് എസ് എഫ്വയനാട് ജില്ലാഅക്കാദമി വിഭവ സമാഹരണംമെയ് 2 ന്

- Advertisement -spot_img


കൽപ്പറ്റ:
എസ് കെ എസ് എസ് എഫ്
വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷത്തിൽ നടത്തിവരുന്ന അക്കാദമി വിഭവ സമാഹരണം മെയ് 2 ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വെങ്ങപ്പള്ളിയിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിലും
അഞ്ച് സഹസ്ഥാപനങ്ങളിലുമായി
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള
ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
നൂറുകണക്കിന് വിദ്യാർത്ഥികൾ
പഠനം പൂർത്തിയാക്കി വിവിധമേഖലകളിൽ സേവനംചെയ്തുകൊണ്ടിരിക്കുന്നു.
അക്കാദമിയിലെ വിദ്യാർത്ഥികളുടെ ഭക്ഷണത്തിലേക്ക് വർഷംതോറും നടത്തിവരുന്ന വിഭവസമാഹരണത്തിൽ ജില്ലയിലെ മുഴുവൻ യൂണിറ്റുകളും ഭാഗമാവാറുണ്ട്.
പ്രവർത്തകർ വീടുകൾ കയറിയിറങ്ങി സമാഹരിക്കുന്ന ഭക്ഷണവിഭവങ്ങൾ അന്ന് വൈകിട്ടോടെതന്നെ സ്ഥാപനത്തിൽ എത്തിക്കുന്നതാണ് പ്രവർത്തനരീതി.
പ്രവർത്തനത്തിന്റെ ഭാഗമായി ഗൃഹസന്ദർശനം,ലഘുലേഖ വിതരണം,ജുമുഅ പ്രഭാഷണം എന്നിവ നിർവ്വഹിക്കും.
ജില്ലാ സെക്രട്ടറിയേറ്റ്
യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
അയ്യൂബ് മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി തരുവണ,അബ്ബാസ് വാഫി ചെന്നലോട്, അഷ്റഫ് വെള്ളിലാടി,
ശംസുദ്ദീൻ വാഫി,
ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി വാരാമ്പറ്റ ,റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി, സലീം അസ്ഹരി,മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ്‌ റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ,
സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here