Home Uncategorized സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു

സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു

0
സ്പോർട്സ് ക്ലബ്ബിന് ജഴ്സികൾ വിതരണം ചെയ്തു

മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ ഫാ.ജി. കെ.എം. കണിയാരം ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിനു കീഴിൽ രൂപീകരിച്ച ഹാൻഡ്ബോൾ ടീമിന് വിമുക്തി മിഷൻ വയനാട് ജില്ലാ മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രനും, വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനവും ചേർന്ന് ജഴ്‌സികൾ വിതരണം ചെയ്തു. ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ നിർവഹിച്ചു. സ്കൂൾ എച്ച്.എം. ജാക്വിലിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫിസർ പി.വിജേഷ് കുമാർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അധ്യാപകരും, പ്രിവന്റീവ് ഓഫിസർ സി.കെ.രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫിസർ അമൽ ജിഷ്ണു മുതലാവരും പങ്കെടുത്തു. സ്പോർട്സ് അധ്യാപകൻ ബിനീഷ് നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here