Home Uncategorized ഡബ്ല്യു.എം.ഒയിൽ സ്കൈ ലാബ്

ഡബ്ല്യു.എം.ഒയിൽ സ്കൈ ലാബ്

0
ഡബ്ല്യു.എം.ഒയിൽ സ്കൈ ലാബ്

മുട്ടിൽ:അനാഥരും അഗതികളുമായ കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിൽ ജില്ലയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് വയനാട് മുസ്ലിം ഓർഫനേജ് എന്ന് ജില്ലാ ശിശു സംരക്ഷണ മേധാവി കാർത്തിക അന്ന തോമസ് അഭിപ്രായപ്പെട്ടു. മക്കൾക്ക് ആകാശത്തോളം ജ്ഞാനവളർച്ച ലക്ഷ്യമാക്കി ഡബ്ല്യു.എം.ഒയിൽ ആരംഭിച്ച ഡിജിറ്റൽ സ്കൈ ലാബ് (സ്പേസ് ഫോർ നോളഡ്ജ് യാർഡ്) ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഓർഫനേജ് പ്രസിഡൻ്റ് പി.പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. ഉപാധ്യക്ഷൻ മായൻ മണിമ, അഹമ്മദ് മാസ്റ്റർ, മുജീബ് ഫൈസി, നജ്മുദ്ദീൻ പി, ഇർഷാദ് വാഫി, സാജിദ്, അഷ്റഫ് വാഴയിൽ, സൽമാൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here