10.8 C
London
Wednesday, April 29, 2026

220 -ാമത് പഴശ്ശിദിനാചരണം

- Advertisement -spot_img

ജനകീയ പങ്കാളിത്തമാണ് പഴശ്ശി സമരത്തിന്റെ പ്രസക്തിയെന്ന് ഡോ. പി.ജെ വിൻസന്റ്

പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി പഴശ്ശി കുടീരത്തിൽ 220-ാമത് പഴശ്ശി ദിനാചരണം നടത്തി. എഴുത്തുകാരനും ഗവേഷകനുമായ രാമചന്ദ്രൻ കണ്ടാമല പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്തു. കർഷകരെയും ഗോത്ര വർഗ്ഗക്കാരെ യും അണിനിരത്തി പഴശ്ശി നടത്തിയ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രാധാന്യത്തോടെ അടയാളപ്പെടുത്തണമെന്നും പഴശ്ശി സമരത്തിന്റെ പ്രസക്തി ജനകീയ പങ്കാളിത്തമായിരുനെന്നും മുഖ്യപ്രഭാഷണത്തിൽ ചരിത്രകാരൻ ഡോ പി.ജെ വിൻസൻ്റ് പറഞ്ഞു. പഴശ്ശി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഓർമ്മദിനാചരണത്തിന് തുടക്കം കുറിച്ചു. ചൂട്ടക്കടവിലെ ടിപ്പുവിന്റെ മരുന്നറ പരിസരത്ത് നിന്നും പഴശ്ശികുടിരത്തിലേക്ക് സ്മൃതി യാത്ര നടത്തി. പഴശ്ശി രാജാവിന്റെ പൈതൃകവും സമര പരമ്പരകളും പുതുതലമുറയ്ക്ക് ആഴത്തിൽ പരിചയപ്പെടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിഷയാധിഷ്ഠിത സെമിനാറുകൾ സംഘടിപ്പിച്ചു. പഴശ്ശി സമരങ്ങളുടെ സമകാലിക പ്രസക്തി, പഴശ്ശി സമരങ്ങളിൽ ഗോത്ര വിഭാഗത്തിന്റെ പങ്ക്, പഴശ്ശി സമരങ്ങളുടെ കാർഷിക പശ്ചാത്തലം- പുതു ചരിത്ര വായന, കേരള ചരിത്രത്തിൽ പഴശ്ശി സമരങ്ങളുടെ സ്വാധീനം, പഴശ്ശി സമരങ്ങളുടെ മതേതര മുഖം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിച്ചു.

മാനന്തവാടി പഴശ്ശി കുടീരത്തിൽ നടന്ന പരിപാടിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു അധ്യക്ഷനായി. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കണ്ണൂർ സർവകലാശാല, ബി.എഡ് സെന്റർ കോഴ്സ് ഡയറക്ടർ എം.പി അനിൽ, മാനന്തവാടി വോക്കെഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പി.സി തോമസ്, മാനന്തവാടി പ്രസ്സ് ക്ലബ്‌ പ്രതിനിധി കെ.എം ഷിനോജ്, പഴശ്ശി കുടിരം മാനേജർ ഐ.ബി ക്ലമന്റ് എന്നിവർ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here