Home Uncategorized കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

0
കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലാകെ 400 കന്നുകുട്ടികള്‍ക്ക് 12,500 രൂപ നിരക്കില്‍ ഈ പദ്ധതി പ്രകാരം സബ്സിഡി ലഭിക്കും. ഇതിലൂടെ കര്‍ഷകരുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവ് വരും.

ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.എസ് പ്രേമന്‍ അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ ജയേഷ് വി പദ്ധതി വിശദികരിച്ചു. പരിശീലന പരിപാടിക്ക് റിട്ട.സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. എസ് രാഘവന്‍ നേതൃത്വം നല്‍കി. അമ്പലവയല്‍ ക്ഷീരസംഘം സെക്രട്ടറി കെ.ഉമ്മര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. അമല്‍ രാജ്, എം.സി ദിനൂപ് എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here