Home Uncategorized വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ജഴ്സി വിതരണവും

വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ജഴ്സി വിതരണവും

0
വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ജഴ്സി വിതരണവും

മാനന്തവാടി : സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ പോസിറ്റീവ് കായിക ലഹരികളിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൻ്റെ ഭാഗമായി, ജില്ലയിലെ സ്കൂളുകളിലെ ആൻ്റി നാർകോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച കായിക ടീമായ മാനന്തവാടി സെൻ്റ് ജോസഫ് ഹൈസ്കൂളിലെ ഫുട്ബോൾ ടീമിന് ജേഴ്സി വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷിജോ ചില്ലിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ബിന്ദു ചെറിയാൻ സ്വാഗതം ആശംസിച്ചു. വി.ടി.സന്തോഷ്, റിൻസ് ഡൊമിനിക്, ജെസ്സിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വിജേഷ് കുമാർ, എസ്. അമൽ ജിഷ്ണു മുതലായവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രനും വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനവും ചേർന്ന് എക്സൈസ് വകുപ്പ് നൽകുന്ന ജഴ്സി വിതരണം ചെയ്തു. സ്റ്റാഫ് പ്രതിനിധി ബോബിൻ ബോസ് നന്ദി പ്രകാശനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here