Home Uncategorized തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

0
തോമാട്ടുചാലില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിക്കു ശാഖയായി

വടുവന്‍ചാല്‍(വയനാട്): തോമാട്ടുചാല്‍ സെന്റ് തോമസ് ദേവാലയത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ ശാഖ രൂപീകരിച്ചു. വികാരി ഫാ.വിന്‍സന്റ് കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇടവകാംഗങ്ങളുടെ യോഗത്തിലാണ് സെന്റ് മേരീസ് കോണ്‍ഫറന്‍സ് എന്ന പേരില്‍ ശാഖയ്ക്ക് രൂപം നല്‍കിയത്. ഭാരവാഹികളായി ലൂസി ചേറാടിയില്‍(പ്രസിഡന്റ്), മഹേഷ് പുളിമൂട്ടില്‍(വൈസ് പ്രസിഡന്റ്), ഷീനു കാക്കോടിയില്‍(സെക്രട്ടറി), സണ്ണി ചേറാടിയില്‍(ജോയിന്റ് സെക്രട്ടറി), ലിസി ചേറാടിയില്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ശാഖ ഉദ്ഘാടനം ബത്തേരി എസി പ്രസിഡന്റ് ബ്രദര്‍ ജോസ് പാലാട്ടില്‍ നിര്‍വഹിച്ചു. സൊസൈറ്റി രൂപത വൈസ് പ്രസിഡന്റ്
ബ്രദര്‍ അഗസ്റ്റിന്‍ കൊടിയംകുന്നേല്‍ ക്ലാസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here