Home Uncategorized സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു

സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു

0
സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു

കൽപറ്റ: ജൂബിലി വർഷത്തിൽ കുടുംബ നവീകരണത്തിന്റെ ഭാഗമായി കൽപറ്റ സെന്റ് വിൻസൻ്റ് ഫൊറോന ദേവാലയത്തിൽ സക്കറിയാസ് കൺവൻഷൻ ആരംഭിച്ചു. 28 വരെ വൈകുന്നേരം 4 മണി മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ. തലശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടർ ഫാദർ ജോബി കോവാട്ട് & ടീം ആണ് കൺവൻഷൻ നയിക്കുന്നത്. കൺവൻഷൻ കൽപറ്റ ഫൊറോന വികാരി ഫാ. ജോൺ പെരുമാട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സിസ്റ്റർ ആൻസി എസ്.എച്ച്, സിസ്റ്റർ ആൽഫീന എസ് എച്ച്, സിസ്റ്റർ ടെസി മരിയ എഫ്.സി.സി ബ്രദർ സന്തോഷ് ടി. ഇടവക കൈകാരന്മാർ സിസ്റ്റേഴ്സ്, അൽമായ സംഘടന നേതാക്കൾ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here